Latest News

മന്ത്രി ആർ ബിന്ദു സെനറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഗവർണർ

മന്ത്രി ആർ ബിന്ദു സെനറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഗവർണർ
X

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റില്‍ പ്രോ വൈസ് ചാന്‍സലറായ മന്ത്രി ആര്‍.ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രമേയം അവതരിപ്പിച്ചതിനെതിരെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍. നടന്നത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധി ഉന്നത വിദ്യാഭ്യാസ മന്ത്രി ലംഘിക്കുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അവിടെ പോകാന്‍ അധികാരമില്ല. അധ്യക്ഷയാകാനും അധികാരമില്ല. യോഗം വിളിക്കാന്‍ താന്‍ ചുമതലപ്പെടുത്തിയത് വി.സിയെ ആണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയെ താന്‍ യോഗത്തിന്റെ അധ്യക്ഷനാകാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പ്രൊ വൈസ് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് മന്ത്രി നടത്തിയത് നിയമ ലംഘനമാണ്. തനിക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമേലില്‍ തനിക്കെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ ഗവര്‍ണര്‍, മുഖ്യമന്ത്രി നിയമത്തെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞു.

വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രോ വൈസ് ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി അംഗത്തെ തിരഞ്ഞെടുക്കേണ്ടതില്ല എന്ന പ്രമേയം അവതരിപ്പിച്ചത് വലിയ ബഹളത്തിന് വഴിവെച്ചിരുന്നു.

യോഗം വിളിച്ചത് താനാണെന്നും യോഗത്തിന്റർ അധ്യക്ഷനും താനാണെന്നും വീസി പറഞ്ഞത് വക വെക്കാതെ യോഗം അവസാനിച്ചതായി മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങളും ഗവർണർ നോമിനേറ്റ അംഗങ്ങളും എതിർപ്പുമായി എഴുന്നേല്‍ക്കുകയായിരുന്നു. പ്രമേയം പാസായെന്ന് മന്ത്രി പറഞ്ഞെങ്കിലും അവതരിപ്പിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നു വിസി നിലപാടെടുത്തു. ഇതോടെ യോഗത്തിൽ ബഹളം രൂക്ഷമായി.

Next Story

RELATED STORIES

Share it