കേരള ബജറ്റ് 2021: ആരോഗ്യരംഗം ശക്തിപ്പെടുത്താനുള്ള നിരവധി ശുപാര്‍ശകള്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മികവ് ലോകം അംഗീകരിച്ചുവെന്ന പരാമര്‍ശത്തോടെ തുടങ്ങിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഈ രംഗം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. കൊവിഡ് കാലത്ത് സ്വീകരിച്ച നടപടികള്‍ ഐസക്ക് എണ്ണിപ്പറഞ്ഞു. ക്വാറന്റീന് സംവിധാനങ്ങള്‍, ആരോഗ്യരംഗത്തെ സാമ്പത്തിക നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ നടപടിക്രമങ്ങളില്‍ ഇളവ് തുടങ്ങിയവ കൊവിഡ് പ്രതിരോധത്തെ സുഗമമാക്കി.
പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്താന്‍ ഈ ്ബജറ്റുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 221 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ പുതിയ തസ്തികള്‍ ആവശ്യമാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കും. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള തസ്തികകള്‍ മെഡിക്കല്‍ കോളജുകില് സൃഷ്ടിക്കും. കിഫ്ബി വഴി മറ്റ് ആശുപത്രികളില്‍ സൃഷ്ടിച്ച സര്‍ജിക്കല്‍ വാര്‍ഡുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 2021-22 ല്‍ ആരോഗ്യരംഗത്ത് 4000 തസ്തികകള്‍ പുതുതായി അനുവദിക്കും. ഇവ ഏതൊക്കെ മേഖലകളില്‍ ഏതൊത്തെ തലത്തില്‍ വേണമെന്ന് ആരോഗ്യ വകുപ്പായിരിക്കും തീരുമാനിക്കുക. കൊവിഡുമായി ബന്ധപ്പെട്ട് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അത് സമയബന്ധിതമായി നടപ്പാക്കിയതായും ഐസക്ക് അറിയിച്ചു.
RELATED STORIES
ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക...
1 May 2024 5:50 AM GMTപിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട്...
1 May 2024 5:30 AM GMTനിര്‍ണായക തെളിവ് ശേഖരിക്കണം; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന്...
1 May 2024 5:27 AM GMTവാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ...
1 May 2024 5:25 AM GMTവന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി...
1 May 2024 5:11 AM GMTഡല്‍ഹിയില്‍ എട്ട് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; പരീക്ഷകള്‍...
1 May 2024 4:51 AM GMT