Latest News

മതേതരത്വം മതനിരാസമല്ല; കേരള ബാഖവി സംഗമം

മതേതരത്വം മതനിരാസമല്ല; കേരള ബാഖവി സംഗമം
X

കോഴിക്കോട്: മതേതരത്വമെന്നത് മതനിരാസമല്ലെന്നും അതിന്റെ പേരില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവിരുദ്ധചിന്തകള്‍ അടിച്ചേല്‍പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കേരള ബാഖവി സംഗമം. ഇത്തരം ശ്രമങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണം. ലിംഗസമത്വത്തിന്റെ മറപിടിച്ച് കുടുംബഘടനയെ തകര്‍ക്കുന്നതും പ്രകൃതിവിരുദ്ധവുമായ നയങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ ചേര്‍ന്ന സംഗമം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് യഅഖൂബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സി എം അശ്‌റഫ് ബാഖവി ഒടിയപാറ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ബാഖവി കാട്ടാമ്പള്ളി ചര്‍ച്ച അവതരിപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, അഹ്മദ് ബാഖവി അരൂര്‍, ഉസ്മാന്‍ ബാഖവി തഹ്താനി, സിദ്ദീഖ് ബാഖവി മണിക്കിണര്‍, ഹസ്ബുല്ല ബാഖവി പാറപ്പള്ളി, അശ്‌റഫ് ബാഖവി കാളികാവ്, സിദ്ദീഖ് ബാഖവി കോഴിക്കോട്, എ എന്‍ സി റാജുദ്ദിന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

കേരള ബാഖവി സംസ്ഥാന കമ്മിറ്റി ഞായറാഴ്ച്ച പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it