Latest News

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മിനിമം ഇന്‍കം ഗ്യാരണ്ടി സ്‌കീമുമായി കോണ്‍ഗ്രസ്

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മിനിമം ഇന്‍കം ഗ്യാരണ്ടി സ്‌കീമുമായി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് തങ്ങളുടെ തുരുപ്പു ചീട്ട് പുറത്തിറക്കി. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം ഇന്‍കം ഗ്യാരണ്ടി സ്‌കീം കേരളത്തില്‍ നടപ്പാക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവും കേരളമെന്നും അദ്ദേഹം സൂചിപ്പിച്ചു. എഫ്ബിയില്‍ എഴുതിയ കുറിപ്പ് വഴിയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയാണ് ന്യായ് പദ്ധതിയെന്ന പേരില്‍ ഒരു സാമ്പത്തികപദ്ധതി പ്രഖ്യാപിച്ചത്. ദരിദ്രരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വരെ നിക്ഷേപിക്കുന്ന പദ്ധതിയാണ് ഇത്.

''ജനകീയ മാനിഫെസ്‌റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കും. മിനിമം ഇന്‍കം ഗ്യാരണ്ടി സ്‌കീം എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6,000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.''- ഇതേ കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കോണ്‍ഗ്രസ് ആരായുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it