എയിംസ് ആവശ്യം വീണ്ടും ഉന്നയിച്ച് കേരളം; കേന്ദ്ര ആരോഗ്യമന്ത്രിയുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി
അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. ഗുജറാത്തില്‍ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്.
കേരളത്തിന് എത്രയും വേഗം എയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു. ഇതിനുള്ള സ്ഥലം സജ്ജമാണെന്നും ഇതിന്റെ എല്ലാ വിശദാംശങ്ങളും കേന്ദ്രത്തിന് സമര്‍പ്പിച്ചതായും കൂടിക്കാഴ്ചയില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതും കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ ആവശ്യപ്പെട്ടതുമായ കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
RELATED STORIES
ആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT