ആം ആദ്മി പാര്‍ട്ടി 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ കെജ്രിവാള്‍. ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന ആരോഗ്യസംവിധാനങ്ങള്‍ക്കും വേണ്ടി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ദില്ലിയിലേക്ക് വരേണ്ടി വരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അവര്‍ക്ക് അത് അവരുടെ സ്വന്തം സംസ്ഥാനത്ത് ഇല്ലാതിരിക്കുന്നത്്?' കെജ്രിവാള്‍ ചോദിച്ചു.
'2022ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും... യുപിയും ഡല്‍ഹിക്കാരെപ്പോലെ ക്ഷേമത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണെന്ന് ഡല്‍ഹിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാര്‍ ഞങ്ങളോട് കുറേകാലമായി പറയുന്നു- ഉത്തര്‍പ്രദേശില്‍ മല്‍സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാള്‍ വിശദീകരിച്ചു.
ഉത്തര്‍പ്രദേശിലെ പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഓരോ സര്‍ക്കാരും അതിനു മുന്നുള്ള സര്‍ക്കാരിനേക്കാള്‍ അഴിമതിയുടെ കാര്യത്തില്‍ മുന്നിലാണ്. യുപി രാഷ്ട്രീയത്തില്‍ സദുദ്ദേശങ്ങളുടെ കുറവുണ്ട്, അതുകൊണ്ടുവരാനാണ് എഎപി ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.
സത്യസന്ധമായ സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടാണ് എഎപിയെ ജനങ്ങള്‍ ഡല്‍ഹിയുടെ ഭരണം ഏല്‍പ്പിച്ചത്. ഉത്തര്‍പ്രദേശും ഒരു സത്യസന്ധമായ സര്‍ക്കാരിനെ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
രാഹുല് റിട്ടേണ്സ്; സിംബാബ്വെ പര്യടനത്തില് ഇന്ത്യയെ നയിക്കും
11 Aug 2022 5:33 PM GMTബുംറയുടെ പരിക്ക് ഗുരുതരം; ട്വന്റി-20 സ്ക്വാഡിലേക്ക് ഷമി വരും
11 Aug 2022 2:40 PM GMTഏഷ്യാ കപ്പ്; ദീപക് ചാഹര് ആദ്യ ഇലവനിലെത്തിയേക്കും
10 Aug 2022 6:09 PM GMTട്രന്റ് ബോള്ട്ടിന്റെ ന്യൂസിലന്റ് ക്രിക്കറ്റ് കരിയര് അവസാനിക്കുന്നു
10 Aug 2022 8:08 AM GMTഅമ്പയര് റൂഡി കൊര്ട്ട്സണ് അന്തരിച്ചു
9 Aug 2022 4:06 PM GMTവനിതാ ക്രിക്കറ്റ് താരങ്ങളെ അനുമോദിച്ച ട്വീറ്റ്; ഗാംഗുലിക്കെതിരേ ...
9 Aug 2022 3:07 PM GMT