Latest News

അക്രമണകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് നിരോധിക്കണം; ഹരജിയില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

അക്രമണകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് നിരോധിക്കണം; ഹരജിയില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: അക്രമണകാരികളായ നായ ഇനങ്ങളുടെ ഇറക്കുമതി, വ്യാപാരം, വില്‍പ്പന, പ്രജനനം , വളര്‍ത്തല്‍ എന്നിവ നിരോധിക്കണമെന്ന ഹരജിയില്‍ ചൊവ്വാഴ്ച കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്കും ഡല്‍ഹി പോലിസിനും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി.

25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവാണ് ഹരജി സമര്‍പ്പിച്ചത്. കൂടാതെ ഇത്തരം ആക്രമണകാരികളായ നായ്ക്കളെ നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആറുവയസ്സുള്ള കുട്ടിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പിറ്റ്ബുള്‍ നായയുടെ ഉടമയ്ക്കും ജസ്റ്റിസ് സച്ചിന്‍ ദത്ത നോട്ടിസ് അയച്ചു. ഈ കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ വേഗത്തില്‍ പരിശോധിക്കാന്‍ ജസ്റ്റിസ് സച്ചിന്‍ ദത്ത പോലിസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍കരുതലുകളില്ലാതെ നായയെ വിട്ടയക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി എംസിഡിയോട് നിര്‍ദേശിച്ചു.

നവംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. കുട്ടി കളിച്ചുകൊണ്ടിരുന്നപ്പോള്‍ നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരപരിക്കേറ്റു. മൃഗങ്ങളെയും കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ നായ ആക്രമിച്ച സംഭവങ്ങള്‍ നിരവധിയുണ്ടെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അവധ് ബിഹാരി കൗശിക് പറഞ്ഞു. നേരത്തെ ഒരു പരാതി നല്‍കിയിയ്യും പോലിസോ മുനിസിപ്പല്‍ അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it