Latest News

ഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

ഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍
X

കോഴിക്കോട്: തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു മലയാളി വൈദികര്‍ ഒഡീഷ സംസ്ഥാനത്തെ സംബല്‍പൂര്‍ ജില്ലയിലെ ചര്‍വാട്ടിയിലുള്ള ബോയ്‌സ് ഹോസ്റ്റലില്‍ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.. കിരാതമായ അക്രമത്തിന് അന്തേവാസികളായ വിദ്യാര്‍ഥികള്‍ അവധിയിലായിരുന്ന ദിവസം തെരഞ്ഞെടുത്ത കുറ്റവാളികള്‍ വൈദികരെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും നാടുകടത്താനുള്ള മതതീവ്രവാദ അജണ്ടയാണ് നടത്തിയതെന്ന് വ്യക്തമാണ്. കഴിഞ്ഞ 23 ന് പുലര്‍ച്ചെ രണ്ടുമണി സമയത്ത് വൈദിക ഭവനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വൈദികരെ മണിക്കൂറുകളോളം കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയുമാണ് ഉണ്ടായത്. അവിടെനിന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ വീണ്ടും വരും എന്ന ഭീഷണിയും പോകുംമുമ്പേ അവര്‍ നടത്തുകയുണ്ടായി.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നിഷ്പക്ഷമായ നിയമ നടപടികള്‍ക്ക് മുതിരാതെ െ്രെകസ്തവ വിരുദ്ധ നീക്കങ്ങള്‍ക്ക് ഒത്താശചെയ്യുന്ന സമീപനം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നത് ഭരണഘടനാവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണ്.

വിവിധ കത്തോലിക്കാ സന്യാസസമൂഹങ്ങളും വൈദികരും സന്യസ്തരും മറ്റു മിഷണറിമാരും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ജാതിമത ഭേദമില്ലാതെ പതിറ്റാണ്ടുകളായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സമാനതകളില്ലാത്ത സേവനം കാഴ്ചവച്ചുവരുന്നു. ഏറിയപങ്കും പാവപ്പെട്ടവരായ പന്ത്രണ്ടു ലക്ഷത്തില്‍പ്പരം െ്രെകസ്തവരും ഒഡീഷയിലുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്ക് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള െ്രെകസ്തവര്‍ക്കെതിരെ ശത്രുതാപരമായ ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമേറിയ വിഷയമാണ്.

വര്‍ഗീയമായ അതിക്രമങ്ങളും െ്രെകസ്തവ പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ ഉടനടി ഉണ്ടാകണം. വൈദികരെ ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയ അക്രമികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഒഡീഷ സര്‍ക്കാര്‍ കൈക്കൊള്ളുകയും വേണമെന്ന് ജാഗ്രതാ കമ്മീഷന്റെ പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it