Latest News

കെസിബിസി സമ്മേളനം ജൂണ്‍ 7,8,9 തീയതികളില്‍ പിഒസിയില്‍

കേരളസഭയിലെ നവീകരണത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും

കെസിബിസി സമ്മേളനം ജൂണ്‍ 7,8,9 തീയതികളില്‍ പിഒസിയില്‍
X

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതി(കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 7,8,9 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയില്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അറിയിച്ചു.7ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.

''കേരള കത്തോലിക്കാ സഭയുടെ നവീകരണവും സമര്‍പ്പിതജീവിതവും'' എന്ന വിഷയത്തെക്കുറിച്ച് ഡോക്‌െ്രെടനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചയ്ക്കുശേഷം പൊന്തിഫിക്കല്‍ ദിവ്യബലിയും തുടര്‍ന്ന് കേരള സഭാനവീകരണ ഉദ്ഘാടനവും നടക്കും. വൈകിട്ട് 6ന് കെസിബിസി സമ്മേളനം ആരംഭിക്കും.8,9 തീയതികളില്‍ കേരളസഭയിലെ നവീകരണത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ്അറിയിച്ചു.

Next Story

RELATED STORIES

Share it