Latest News

ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്‍വീസ് റോഡിലേക്ക് വീണ് യാത്രികന്‍ മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്‍വീസ് റോഡിലേക്ക് വീണ് യാത്രികന്‍ മരിച്ചു
X

തിരുവനന്തപുരം:കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ് ബൈക്കുയാത്രികന്‍ മരിച്ചു. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തന്‍ വീട്ടില്‍ ഗീതയുടെ മകന്‍ ജി മഹേഷ്( 23) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെ ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം. സ്ഥലത്ത് എത്തിയ നാട്ടുകാര്‍ കണ്ടത് രക്തം വാര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവാവിനെയായിരുന്നു. പെട്ടെന്ന് തന്നെ നാട്ടുകാര്‍ വിഴിഞ്ഞം പോലീസിലും 108 ആംബുലന്‍സിലും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഗുരുതര പരിക്കേറ്റയാളെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it