Latest News

കെഎടിഎഫ് എഇഒ, ഡിഇഒ ഓഫീസ് ധര്‍ണയും അവകാശ പത്രിക സമര്‍പ്പണവും

രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക നായകര്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും.

കെഎടിഎഫ് എഇഒ, ഡിഇഒ ഓഫീസ് ധര്‍ണയും അവകാശ പത്രിക സമര്‍പ്പണവും
X

കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെഎടിഎഫ്) പൊതു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ 10ന് കേരളത്തിലെ മുഴുവന്‍ എഇഒ, ഡിഇഒ ഓഫിസ് പടിക്കല്‍ ധര്‍ണ നടത്തും. തുടര്‍ന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കും. രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക നായകര്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും.

ഹയര്‍ സെക്കന്‍ഡറിയില്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷ പഠനത്തിന് 10 കുട്ടികള്‍ എന്ന എണ്ണത്തില്‍ നിന്നും അറബികിന് മാത്രം 25 എന്ന എണമായി വര്‍ധിപ്പിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, ആദ്യ ബാച്ച് പോലും പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ 'ഡിഎല്‍എഡ് കോഴ്‌സ് ' പാസായിട്ടില്ല എന്ന കാരണം പറഞ്ഞ് നിയമനം നിരസിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ വിവാദ നിലപാട് തിരുത്തുക, ഡിഎല്‍എഡ് അറബിക്ക് സെന്ററുകള്‍ വര്‍ധിപ്പിക്കുകയും പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്യുക, സര്‍വ്വീസിലുള്ള അധ്യാപകരെ കെ ടെറ്റില്‍ നിന്നും ഒഴിവാക്കുക, എന്‍ഇപി അറബി ഭാഷാ പഠനം ഉറപ്പാക്കുക,മുഴുവന്‍ ജീവനക്കാരേയും സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും പിഎഫ് അനുവദിക്കുക, അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും ഫുള്‍ ടൈം ബെനിഫിറ്റ് നല്‍കുക, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുക, ഓണ്‍ലൈന്‍ ക്ലാസുകളുടെ പശ്ചാതലത്തില്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക,ഡയറ്റുകളിലെ അറബി ഉള്‍പ്പെടെയുള്ള ഫാക്കല്‍റ്റികളുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ

ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെഎടിഎഫ് നേതാക്കള്‍ അറിയിച്ചു പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ. ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി സംസാരിച്ചു.

Next Story

RELATED STORIES

Share it