കണ്ണൂര് വിമാനത്താവളത്തില് 80 ലക്ഷത്തിന്റെ സ്വര്ണവുമായി കാസര്കോട് സ്വദേശി പിടിയില്

മട്ടന്നൂര്: കണ്ണൂര് വിമാനത്താവളത്തില് നിന്നും വീണ്ടും സ്വര്ണം പിടികൂടി. 80 ലക്ഷം രൂപ വിലമതിക്കുന്ന 1516 ഗ്രാം സ്വര്ണമാണ് കണ്ണൂര് എയര്പോര്ട്ട് കസ്റ്റംസും എയര് ഇന്റലിജന്സ് യൂണിറ്റും പിടികൂടിയത്. അബുദാബിയില് നിന്നും ഐഎക്സ് 716 എയര് ഇന്ത്യ എക്സ്പ്രസില് എത്തിയ കാസര്കോട് ഹിദായത്ത് നഗര് ന്യൂ കോപ്പയില് കന്നിക്കാട് ഹൗസില് അബ്ദുല് തൗഫീഖില് നിന്നാണ് സ്വര്ണം പിടികൂടിയത്. മിനി കൂളറില് ഒളിപ്പിച്ച നിലയിലാണ് സ്വര്ണം. കൂടുതല് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര് ടിപി മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വിപി ബേബി, മുരളി, ഇന്സ്പെക്ടര്മാരായ എംകെ രാമചന്ദ്രന്, അശ്വിന നായര്, പങ്കജ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്ദാര് ശശീന്ദ്രന്, വനിത പരിശോധക ശിശിര, അസിസ്റ്റന്റ്മാരായ പവിത്രന്, ഹാരിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്ണം പിടികൂടിയത്.
RELATED STORIES
അഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില് മന്ത്രി വീണാ ജോര്ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT'വിട്ടുപോകേണ്ടവര്ക്ക് സ്വതന്ത്രമായി പുറത്ത് പോകാം;താന് ഒരു പുതിയ...
25 Jun 2022 5:58 AM GMT