Latest News

ശമ്പളമില്ല; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ശമ്പളമില്ല; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
X

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിരന്തരം ശമ്പളം വൈകുന്നതിലും രണ്ടു മാസമായി ശമ്പളമോ മറ്റ് ആനികൂല്യങ്ങളോ നല്‍കാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് കൊവിഡ് പൊസിറ്റീവ് കേസുകള്‍ എടുക്കില്ലെന്നും ജീവനക്കാര്‍ അറിയിച്ചു.

ജില്ലയില്‍ 14 ആംബുലന്‍സുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ജില്ലാ ലേബര്‍ ഓഫിസര്‍ക്കും നിവേദനം നല്‍കിരുന്നു. ലേബര്‍ ഓഫിസര്‍ കമ്പനി പ്രതിനിധിയുമായി ചര്‍ച്ച നടത്തി. 15 നു മുന്‍പായി ശമ്പളം കിട്ടിയില്ലെങ്കില്‍ 16 നു സൂചന പണിമുടക്കു നടത്തുമെന്നും 20 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ജീവനക്കാര്‍ അറിയിച്ചിരുന്നു. പല തവണ ചര്‍ച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജിവികെഈ എംആര്‍ഐ കമ്പനി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയത്.

Next Story

RELATED STORIES

Share it