- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോഡ്: വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കാസര്‍കോഡ്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50നും മേധ്യ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും 20000 രൂപവരെ സബ്‌സിഡിയും നല്‍കുന്ന കെസ്‌റു സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 45 നും മേധ്യ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ബാങ്ക് മുഖേന 10 ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്‌സിഡിയും നല്‍കുന്ന മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴില്‍ പദ്ധതി എന്നിവയ്ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 50നും 65നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന 50000 രൂപ വരെ വായ്പയും 12500 രൂപാ വരെ സബ്‌സിഡിയും നല്‍കുന്ന നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി, വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18നും 55 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി, കടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മേധ്യ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും നല്‍കുന്ന കൈവല്യ സ്വയം തൊഴില്‍ പദ്ധതി എന്നിവയിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
അപേക്ഷ ഫോറം www.employment.kerala.gov.in ലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്് 04672209068, കാസര്‍കോട്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച്്04994255582
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















