Latest News

കര്‍ണാടകയില്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവം; കുട്ടിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചു

കര്‍ണാടകയില്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവം; കുട്ടിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചു
X

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ കുട്ടിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചു. ശിവമോഗ ജില്ലയിലെ ഹൂവിനാകോണ്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചുവെന്ന് പോലിസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു.

സ്‌കൂളിലെ ഹെല്‍പ്പറായ ദീപ എന്ന സ്ത്രീ ഉച്ചഭക്ഷണം തയ്യാറാക്കാന്‍ വേണ്ടി ടാങ്കില്‍ നിന്നെടുത്ത വെള്ളത്തിന് അസ്വാഭാവികത തോന്നിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത് എന്ന് അധികൃതര്‍ പറഞ്ഞു.ആദ്യം അത് മലിനജലമാണെന്ന് തോന്നിയതാനാല്‍ മലിനജലം പരിശോധിക്കാന്‍ ഒരു സംഘം സ്‌കൂളില്‍ എത്തുകയും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഈ വെള്ളത്തില്‍ കീടനാശിനികള്‍ കണ്ടെത്തുകയായിരുന്നു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഈ കുട്ടി വീട്ടില്‍ നിന്നാണ് കീടനാശിനി കൊണ്ടുവന്നത്.കുട്ടി അത് വീട്ടില്‍ നിന്ന് മോഷ്ടിച്ച് ജൂലൈ 31 ന് പുലര്‍ച്ചെ സ്‌കൂളിലെത്തി. രാവിലെ 9 മണിക്ക് ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് കുട്ടി ഈ കീടനാശിനി സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ ഒഴിക്കുകയായിരുന്നു. എന്നാല്‍ തന്റെ ക്ലാസ്സിലെ ഒരു കുട്ടിയും തന്റെ വാക്കുകള്‍ കേള്‍ക്കാത്തതിലുള്ള അസ്വസ്ഥതയുമാണ് കുട്ടിയെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് പോലിസ് പറഞ്ഞു. അതേ സമയം, സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്ന് പരിശോധിക്കാന്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ സമാനമായ രണ്ടാമത്തെ സംഭവമാണ് കര്‍ണാടകയില്‍ നടക്കുന്നത്.ജൂലൈ 14 ന് ബെല്‍ഗാമിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കണ്ടെത്തിയിരുന്നു. സ്‌കൂളിലെ ശ്രീരാമസേനയുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക നേതാവിനെ സ്‌കൂളിലെ ഈ കേസില്‍ അറസ്റ്റു ചെയ്തിരുന്നു.



Next Story

RELATED STORIES

Share it