Latest News

പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം 21 ആക്കി ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍; ഹുക്ക ബാറുകള്‍ നിരോധിച്ചു

പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം 21 ആക്കി ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍; ഹുക്ക ബാറുകള്‍ നിരോധിച്ചു
X

ബംഗളൂരു: പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം 21 വയസാക്കി ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ പൊതുവിടങ്ങളിലെ ഹുക്ക ബാറുകളും നിരോധിച്ചു. പുക വരാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കുള്ള പിഴ 200ല്‍ നിന്നും 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. സിഗററ്റുകള്‍ പാക്കറ്റ് പൊട്ടിച്ച് ലൂസായി വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹുക്ക ബാറുകള്‍ നടത്തുന്നവര്‍ അരലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും.

Next Story

RELATED STORIES

Share it