Latest News

കര്‍ണാടകയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വീട്ടിലെത്തിക്കുന്ന 'ഇന്ത്യക്ക് ഔക്‌സിജന്‍' പദ്ധതിക്ക് തുടക്കമായി

കര്‍ണാടകയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വീട്ടിലെത്തിക്കുന്ന ഇന്ത്യക്ക് ഔക്‌സിജന്‍ പദ്ധതിക്ക് തുടക്കമായി
X

ബംഗളൂരു: കര്‍ണാടകയില്‍ വീടുകളില്‍ തുടരുന്ന കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒല ഫൗണ്ടേഷനും ഗിവ് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ നിര്‍വഹിച്ചു.

ബംഗളൂരുവിലാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. നിലവില്‍ 500 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്.

അടുത്ത ആഴ്ചയില്‍ കോണ്‍സന്‍ട്രേറ്ററുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തും.

ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 നു താഴേക്കു പോകുന്നവര്‍ക്കാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കുക. 94നു മുകളിലുള്ളവര്‍ക്ക് നല്‍കുകയില്ലെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it