Latest News

2 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമായി കര്‍ണാടക

2 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമായി കര്‍ണാടക
X

ബംഗളൂരു: രാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന പദവി കര്‍ണാടക്ക്. ഇന്ന് ഉച്ചയോടെ 2,06,577 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്.

രാജ്യത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 28,613 കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ നല്‍കിയത്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,298 പേര്‍ രോഗമുക്തരായി. 131 പേര്‍ മരിച്ചു.

ഇതുവരെ രാജ്യത്ത് 1,06,67,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1,84,182 സജീവ രോഗികളും 1,03,30,084 രോഗമുക്തരും ഉള്‍പ്പെടുന്നു.

ഇതുവരെ 1,53,470 പേര്‍ മരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it