കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍
ഇന്ന് വൈകിട്ട് പൂനെയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു.

ലഖ്‌നോ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശ് പോലിസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പോലിസ് പിടികൂടിയതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലിസ് മാന്യമായാണ് പെരുമാറിയതെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയില്‍ എടുക്കുന്നതെന്നും പോലിസ് പറഞ്ഞതായും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായുളള യാത്രയ്ക്കിടെയാണ് ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച് കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് വിവരം. പൗരത്വ ഭേദഗതി നിയമം അടക്കം കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധമുയര്‍ത്തി ശ്രദ്ധ നേടിയ ഐഎഎസുകാരനാണ് കണ്ണന്‍ ഗോപിനാഥന്‍.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേങ്ങളുടെ മുന്‍ നിരയില്‍ കണ്ണന്‍ ഗോപിനാഥനുണ്ട്. നേരത്തെ മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരെ സംഘടിപ്പിക്കപ്പെട്ട ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുംബൈ പോലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് വൈകിട്ട് പൂനെയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT