Latest News

കണ്ടശ്ശാംകടവ് ജലോത്സവം; ആലപ്പാടന്‍ ചുണ്ടന് ഒന്നാം സ്ഥാനം

കണ്ടശ്ശാംകടവ് ജലോത്സവം; ആലപ്പാടന്‍ ചുണ്ടന് ഒന്നാം സ്ഥാനം
X

തൃശൂര്‍: കണ്ടശ്ശാംകടവ് ജലോത്സവത്തില്‍ നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരത്തില്‍ ആലപ്പാടന്‍ ചുണ്ടന് ഒന്നാം സ്ഥാനം. ചമ്പക്കുളം ചുണ്ടന്‍ രണ്ടും സെന്റ് ജോര്‍ജ് ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. ചുരുളന്‍ വള്ളം എ ഗ്രേഡ് ഫൈനല്‍ മത്സരത്തില്‍ താന്നിയന്‍ ഒന്നാം സ്ഥാനത്തും പൊന്നിടത്തമ്മ രണ്ടാം സ്ഥാനവും ഗോതുരുത് പുത്രന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചുരുളന്‍ ഇരുട്ടുകുത്തി വിഭാഗം ബി ഗ്രേഡ് മത്സരത്തില്‍ മയില്‍പ്പീലി ഒന്നാമതും പമ്പാവസന്‍ രണ്ടും ശ്രീമുരുകന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ ഉദയം വനിത ബോട്ട് ക്ലബിന്റെ ഗുരുവായൂരപ്പന്‍ ഒന്നാം സ്ഥാനവും സായംസന്ധ്യ വനിതാ ബോട്ട് കഌബിന്റെ തൃപ്രയാറപ്പന്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് മുരളി പെരുന്നെല്ലി എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it