Latest News

കാണ്ഡഹാറും താലിബാനു മുന്നില്‍ വീണു

അഫാഗാനില്‍ താലിബാന്റെ മുന്നേറ്റം തുടരുന്ന പശ്ചാത്തലം കണക്കിലെടുത്ത് കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു.

കാണ്ഡഹാറും താലിബാനു മുന്നില്‍ വീണു
X
കാണ്ഡഹാര്‍: അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തു. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്ഗാനിലെ ഹെറത്, ഗസ്‌നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു.


അഫാഗാനില്‍ താലിബാന്റെ മുന്നേറ്റം തുടരുന്ന പശ്ചാത്തലം കണക്കിലെടുത്ത് കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. താലിബാന്‍ ആക്രമണം നടക്കുന്ന മാസര്‍ ഐ ഷരീഫില്‍ ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജര്‍മനിയും തങ്ങളുടെ പൗരന്മാരോട് അഫ്ഗാനിസ്താനില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it