Latest News

കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്; ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു

കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്; ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു
X

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 756.90 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് വളരെ വേഗത്തില്‍ ഉയരുന്നതിനാല്‍ ഇന്ന് വൈകീട്ട് മുതല്‍ ജലസംഭരണിയില്‍നിന്നും വെള്ളം തുറന്നുവിടുമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടര്‍ ഉയര്‍ത്തി 150 ഘനമീറ്റര്‍/ സെക്കന്റ് എന്ന നിരക്കില്‍ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. കുറ്റിയാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശക്തമായ മഴ തുടരുകയാണെങ്കില്‍ രാത്രിയോടു കൂടി ജലനിരപ്പ് 757.50 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it