കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ രോഗബാധ; നടപടികളുമായി ആരോഗ്യവകുപ്പ്, 5 പേർ ആശുപത്രികളിൽ ചികിത്സയിൽ
കൊച്ചി:കൊച്ചി ഡിഎല്‍എഫ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സംഭവത്തില്‍ നടപടികളുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ തൃക്കാക്കരയില്‍ പൂര്‍ത്തിയാക്കി.ഫ്‌ലാറ്റില്‍ എത്തുന്ന വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
വെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ച ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അസുഖബാധിതരായി നിലവില്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന 5 പേര്‍ കൊച്ചിയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗ പകര്‍ച്ചയും വ്യാപനവും തടയാനായി ഫില്‍റ്റര്‍ ചെയ്ത വെള്ളമായാലും തിളപ്പിച്ച് ആറിയതിന് ശേഷം മാത്രം കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
അതേസമയം, വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം വൈകുമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബില്‍ എത്തിച്ചത്. പരിശോധന നടത്താന്‍ 48 മുതല്‍ 72 മണിക്കൂര്‍ സമയം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഫ്‌ലാറ്റില്‍ രണ്ടാഴ്ചക്കുള്ളില്‍ 441 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്.
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTസുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്ത്തകര്ക്കെതിരേ പോലിസ് കേസെടുത്തു
28 Aug 2024 5:55 PM GMTനിക്ഷേപത്തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ സസ്പെന്റ്...
15 Aug 2024 3:46 PM GMTചേലക്കരയില് കളിക്കുന്നതിനിടെ ഷാള് കഴുത്തില് കുരുങ്ങി പത്തു...
13 Aug 2024 6:05 AM GMTപരപ്പനങ്ങാടിയിലും ചാവക്കാട്ടും ഭൂമിക്കടിയില് നിന്ന് ഉഗ്രശബ്ദം...
9 Aug 2024 2:37 PM GMTകുന്നംകുളം-തൃശൂര് റോഡ് സഞ്ചാര യോഗ്യമാക്കുക; ഏകദിന നിരാഹാരം നടത്തി
9 Aug 2024 7:05 AM GMT