Latest News

ഗ്രൂപ്പ് യോഗം വിളിച്ച് അച്ചടക്കം ലംഘിച്ചാല്‍ കര്‍ശന നടപടി; ഒരാള്‍ക്ക് ഒന്നിലധികം സ്ഥാനങ്ങള്‍ പാടില്ലെന്നും കെ സുധാകരന്‍

നേതൃത്വം ഉയര്‍ന്നു വരേണ്ടത് ഫ്‌ളക്‌സിലൂടെയല്ല. ജനങ്ങളില്‍ നിന്നാണ്. സമരമുഖത്ത് നിന്നാണ്. ബോര്‍ഡുകളില്‍ അവനവന്റെ ഫോട്ടോകള്‍ വച്ച് പ്രദര്‍ശിപ്പിക്കുന്നതല്ല നേതൃത്വം. അത് അവസാനിപ്പിക്കണം.

ഗ്രൂപ്പ് യോഗം വിളിച്ച് അച്ചടക്കം ലംഘിച്ചാല്‍ കര്‍ശന നടപടി; ഒരാള്‍ക്ക് ഒന്നിലധികം സ്ഥാനങ്ങള്‍ പാടില്ലെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ഐക്യം തകര്‍ക്കാന്‍ നോക്കിയാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കണമെന്നും അദ്ദേഹം നെയ്യാര്‍ ഡാമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിമര്‍ശിക്കാനുള്ള അവകാശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മനോഹാരിത. എന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ മാത്രമാണ്. ഫേസ്ബുക്കിലും ചാനലുകളിലും അല്ല. പാര്‍ട്ടിയെ അവഹേളിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുത്ത് മുന്നോട്ടുപോകാനാണ് കെപിസിസി തീരുമാനം. ഡിസിസി പ്രസിഡന്റ് പദവി സംബന്ധിച്ച ചെറിയ തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഐക്യത്തോടെ മുന്നോട്ട് പോകണം. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ഐക്യം തകര്‍ക്കാന്‍ നോക്കിയാല്‍ ഗൗരവമായി കാണും. കര്‍ശന നടപടി തന്നെ സ്വീകരിക്കും. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത പ്രചരണത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന പാര്‍ട്ടിയെ പോലെ തോന്നും കോണ്‍ഗ്രസിലെ നേതാക്കളുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കണ്ടാല്‍. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളെയും സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുന്നു, നേതൃത്വം ഉയര്‍ന്നു വരേണ്ടത് ഫ്‌ളക്‌സിലൂടെയല്ല. ജനങ്ങളില്‍ നിന്നാണ്. സമരമുഖത്ത് നിന്നാണ്. ബോര്‍ഡുകളില്‍ അവനവന്റെ ഫോട്ടോകള്‍ വച്ച് പ്രദര്‍ശിപ്പിക്കുന്നത് അല്ല നേതൃത്വം. അത് അവസാനിപ്പിക്കണം. നേതാക്കന്‍മാര്‍ ഫോട്ടോ വച്ച് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി വിലക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. ഓരോ സമയം ഒന്നിലധികം സ്ഥാനങ്ങള്‍ അനുവദിക്കില്ല.

അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാന്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അച്ചടക്ക സമിതികളെ നിയോഗിക്കും.

ഒരാള്‍ക്ക് ഒന്നിലധികം സ്ഥാനമാനങ്ങള്‍ പാടില്ല. അച്ചടക്കം നടപടി സ്വീകരിക്കാന്‍ ജില്ലാതരത്തിലും സമിതികള്‍ രൂപീകരിക്കും. പാര്‍ട്ടി പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാകും. വേദികളില്‍ അനാവശ്യ ആള്‍ക്കൂട്ടം അനുവദിക്കില്ല. പ്രവര്‍ത്തനം മോശമായാല്‍ നേതാക്കള്‍ക്ക് പദവി നഷ്ടമാകും. മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ അടുത്തയാഴ്ച്ച നിയമിക്കും. സാധ്യത പട്ടിക ദേശീയ അദ്ധ്യക്ഷയ്ക്ക് കൈമാറി. പട്ടികയിലുള്ളവരുമായി ദേശീയ നേതൃത്വം ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it