- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിളക്കുംതറ മൈതാനം പൊതു ഉപയോഗത്തിന് വിട്ട് തരണം: കെ.സുധാകരന്‍ എം.പി ലോകസഭയില്‍

ന്യൂഡല്‍ഹി: കന്റോണ്‍മെന്റ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്ന കണ്ണൂര്‍ വിളക്കുംതറ മൈതാനം പൊതു ഉപയോഗത്തിനു വിട്ടു തരണമെന്ന് ലോകസഭയില്‍ ശൂന്യവേളയില്‍ കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.
കണ്ണൂരിലെ കണ്ടോണ്‍മെന്റ് ബോര്‍ഡ് ഇന്ത്യന്‍ ആംഡ് ഫോഴ്‌സിന്റെ തന്ത്രപ്രധാനമായ കേന്ദ്രമാണ്. ഈ ഏരിയയ്ക്ക് അകത്താണ് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളില്‍ നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
വിദ്യാലയത്തിലേക്കുള്ള വഴിയോടു ചേര്‍ന്നാണ് വിളക്കുംതറ മൈതാനം എന്നറിയപ്പെടുന്ന ഒന്നര ഏക്കര്‍ ജി എല്‍ ആര്‍ സര്‍വ്വേ നമ്പര്‍ 32 എന്ന വസ്തു.
ഈ മൈതാനം വര്‍ഷങ്ങളായി കണ്ണൂരുകാര്‍ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ പൊതു പരിപാടികള്‍ക്ക് ഒത്തുചേരുന്ന ഇടവുമാണ്. കൂടാതെ സ്‌കൂള്‍ വാനുകളും ഓട്ടോറിക്ഷകളും കുട്ടികളെ കയറുവാനും ഇറക്കുവാനും ഉപയോഗിക്കുന്നതും ഈ മൈതാനമാണ്. സെന്റ് മൈക്കിള്‍സ് സ്‌കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴിയും ഇതുതന്നെ.
കഴിഞ്ഞ കുറച്ചു നാളായി പ്രതിരോധ സേന ഈ സ്ഥലം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മൈതാനത്ത് പൊതുജനങ്ങളുടെ പ്രവേശനം തടയുന്നതിനുള്ള ശ്രമം നടക്കുന്നു. 2001, 2004 വര്‍ഷങ്ങളിലും ഇതുപോലുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
ആ സമയങ്ങളില്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ മൂലം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാസൗകര്യത്തിന് ബുദ്ധിമുട്ട് നേരിടാതെ മൈതാനം ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നു.
വിളക്കുംതറ മൈതാനം പൊതു ആവശ്യത്തിന് വിട്ടുനല്‍കണമെന്ന് ശൂന്യവേളയില്‍ കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















