ഇന്ധനവില വര്‍ധനവ്; ജനവിരുദ്ധ ഫാഷിസ്റ്റ് സര്‍ക്കാരായി മോഡി ഭരണം മാറുന്നുവെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ജനവിരുദ്ധ ഫാഷിസ്റ്റ് സര്‍ക്കാരായി മാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ധന വിലയിലൂടെ ലഭിക്കുന്ന അധിക നികുതി കൊവിഡ് വാക്‌സിനേഷനാണ് ഉപയോഗിക്കുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അസംബന്ധമാണ്. രാജ്യത്ത് 3.5 ശതമാനം മാത്രമാണ് വാക്‌സിനേഷന്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില വര്‍ധനക്കെതിരേ യുഡിഎഫ് നടത്തിയ രാജ് ഭവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
ജനത്തോട് സത്യം പറയാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പാര്‍ലമെന്റ കൂടാതെ നിയമങ്ങള്‍ പാസാക്കുന്നു. എവിടെയാണ് ജനാധിപത്യമുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഫാഷിസ്റ്റ് സര്‍ക്കാരായി മാറുന്നു. കേന്ദ്ര സര്‍ക്കാന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതിരോധത്തിന്റെ അലയൊലി ഉയരേണ്ട സമയമാണിത്.
ഇന്ധനവിലയിലെ സംസ്ഥാന വിഹിതം വേണ്ടന്ന് വച്ച ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് അതിന് ധൈര്യം കാണിച്ചത്. പിണറായി സര്‍ക്കാരിന് നാടിനോട് പ്രതിബന്ധതയില്ല. ജനവികാരം ഉയരേണ്ട സമയമാണിതെന്നും കെ സുധാകരന്‍ പറഞ്ഞു.
RELATED STORIES
'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്‍...
12 Aug 2022 1:45 AM GMT