Latest News

കെ റെയില്‍: അനുവാദമിയില്ലാതെ തഹസില്‍ദാറും പോലിസും റെയില്‍വേ ഭൂമി കയ്യേറി കല്ലിട്ടെന്ന് ആരോപണം

കെ റെയില്‍: അനുവാദമിയില്ലാതെ തഹസില്‍ദാറും പോലിസും റെയില്‍വേ ഭൂമി കയ്യേറി കല്ലിട്ടെന്ന് ആരോപണം
X

മലപ്പുറം: റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാതിരുന്നിട്ടും കെ റെയില്‍ ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് മലപ്പുറത്ത് റയില്‍വേ ഭൂമിയില്‍ കല്ലിടല്‍ നടത്തിയെന്ന് കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മലപ്പുറം ജില്ലാ ചെയര്‍മാന്‍ അഡ്വ അബൂബക്കര്‍ ചെങ്ങാട് ആരോപിച്ചു.

റെയില്‍വേ ഭൂമിയില്‍ കല്ലിടാന്‍ അനുവാദമില്ലായെന്ന് കാണിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേന്ദ്ര റയില്‍വേ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പടെയുള്ള രേഖകള്‍ പരപ്പനങ്ങാടിയില്‍ കല്ലിടുവാന്‍ എത്തിയ തഹസില്‍ദാറെയും സിഐയുള്‍പ്പടെയുളള പോലിസ് ഉദ്യോഗസ്ഥരെയും കാണിച്ചിരുന്നു. ഈ വസ്തുതകളെല്ലാം അവഗണിച്ചുകൊണ്ടാണ് ജനങ്ങളെ ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും കെ റെയിലിനുവേണ്ടി കല്ലിടല്‍ നടത്തിയത്.

മാത്രമല്ല പരപ്പനങ്ങാടിയില്‍ റയില്‍വേ ഭൂമിയിലൂടെയാണ് സില്‍വര്‍ലൈന്‍ വരുന്നതെന്ന് തഹസീല്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുകയും ചെയ്തു. ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രചരണം നടത്തുന്നതെന്ന് സമരസമിതി നേതാക്കള്‍ അന്വേഷിച്ചെങ്കിലും ഒരു രേഖയും ഹാജരാക്കാന്‍ കെ റയില്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. റെയില്‍വേയുടെ അനുമതിയില്ലാതെ റെയില്‍വേ ഭൂമിയില്‍ കെ റെയില്‍ കല്ലിടല്‍ നടത്തിയെന്ന് ഉത്തരവാദിത്വപ്പെട്ട റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സമരസമിതി പരാതി നല്‍കി. കെ റെയില്‍ നടത്തുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലിസ് ഉള്‍പ്പടെയുള്ള സന്നാഹങ്ങളെ ഉപയോഗിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്.

സ്ഥലം എംഎല്‍എയായ കെ.പി.എ.മജീദ്, പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ എന്നിവരും സമരസമിതിയും ഈ വിവരങ്ങള്‍ ജില്ലാ കളക്ടറെയും അറിയിച്ചിരുന്നു. റെയില്‍വേ ഭൂമിയില്‍ കല്ലിടുവാന്‍ അനുവാദമില്ലയെന്ന അറിയിപ്പ് ഹൈക്കോടതി വീണ്ടും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കെ റയിലും പോലിസും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും റയില്‍വേ ഭൂമിയില്‍

അനധികൃതമായി നാട്ടിയ എല്ലാ കല്ലുകളും പിഴുതുകളയുവാന്‍ കെ റയിലിനോട് ആവശ്യപ്പെടണമെന്നും അഡ്വ.അബൂബക്കര്‍ ചെങ്ങാട് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it