കെ റെയില്‍ സമരം; തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുന്നു:മന്ത്രി സജി ചെറിയാന്‍
സമരം കലാപത്തിനുള്ള ശ്രമമാണെന്നും,പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു

കോട്ടയം:കെ റെയില്‍ വിരുദ്ധ സമരത്തെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍.ചെങ്ങന്നൂരിലെ കെ റെയില്‍ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ്.സമരം കലാപത്തിനുള്ള ശ്രമമാണെന്നും,പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ സില്‍വര്‍ ലൈനിനു സമാനമായ പദ്ധതികള്‍ തുടങ്ങി. കോണ്‍ഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സര്‍ക്കാര്‍ പറയുന്നുണ്ട്.ഇപ്പോള്‍ നടക്കുന്നത് അന്യായമായ സമരമാണ്.കലാപത്തിനുള്ള ശ്രമമാണെന്നും,ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT