Latest News

'തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല': നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെ മുരളീധരന്‍

പാര്‍ട്ടിക്ക് മേജര്‍ സര്‍ജറി വേണം. തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി മരിച്ചുപോകും. കോണ്‍ഗ്രസിന്റെ ജംബോ കമ്മറ്റി പിരിച്ചുവിടണം.- മുരളി പറഞ്ഞു.

തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല: നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെ മുരളീധരന്‍
X

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് നേത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. കെപിസിസിയുടെ അടച്ചിട്ട മുറിയില്‍ ഇരുന്ന് നാലുപേര്‍ മാത്രം തീരുമാനിച്ചാല്‍ പാര്‍ട്ടി വിജയിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. തന്നോടുപോലും ആലോചിക്കാതെയാണ് തിരുവനന്തപുരത്തെയും വടകരയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. വിളിക്കാത്ത സദ്യ ഉണ്ണാന്‍ പോകുന്ന സ്വഭാവം തനിക്കില്ല. അതുകൊണ്ട് അങ്ങോട്ടുപോയില്ലെന്നും മുരളി പറഞ്ഞു.

യുഡിഎഫിനെ വികസനവിരോധികളാക്കി ചിത്രീകരിക്കാനും പിന്തുണയ്ക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളില്‍ ചേരി തിരിവ് ഉണ്ടാക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു. അത് പരാജയത്തിന് കാരണമായി. ഗ്രൂപ്പ് വച്ച് സ്ഥാനാര്‍ഥികളെ തിരുമാനിച്ചതാണ് തോല്‍വിക്ക് കാരണം. ഗ്രൂപ്പില്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് രക്ഷയില്ലാതായി. ചില സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചെങ്കിലും ഡിസിസി തള്ളി. തന്റെ മണ്ഡലത്തില്‍ യുഡിഎഫിന് മികച്ച മുന്നേറ്റം നടത്താനായെന്നും മുരളി പറഞ്ഞു.

പാര്‍ട്ടിയുടെ അടിത്തറ ഇളകിയില്ലെന്ന മുല്ലപ്പള്ളിയെയും മുരളി പരിഹസിച്ചു. എതായാലും ജയിക്കും ഒതുക്കേണ്ടവരെ ഒതുക്കാം എന്ന നിലപാടിനേറ്റ തിരിച്ചടിയാണ് തെരഞ്ഞടുപ്പില്‍ ഉണ്ടായത്.. പാര്‍ട്ടിക്ക് മേജര്‍ സര്‍ജറി വേണം. തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി മരിച്ചുപോകും. കോണ്‍ഗ്രസിന്റെ ജംബോ കമ്മറ്റി പിരിച്ചുവിടണം. ഇങ്ങനെ പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ ഫലമായിരിക്കും. എക്‌സ് മാറി വൈ വന്നാല്‍ രക്ഷപ്പെടില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it