ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു; സംവരണ ഉത്തരവ് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള നാടകമായിരുന്നെന്നും കെ മുരളീധരന്‍
തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗങ്ങളെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗങ്ങളെ സര്‍ക്കാര്‍ ത്രിശങ്കുവിലാക്കി. സംവരണ ഉത്തരവ് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള നാടകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച ഒബിസി സംവരണം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
കെപിസിസി പ്രസിഡന്റിന് താഴെയാണ് തന്റെ സ്ഥാനമെന്നും ഇപ്പോഴത്തെ സ്ഥാന ലബ്ധിയില്‍ സംതൃപ്തനല്ല. പ്രതിപക്ഷ നേതാവിനെ കുറിച്ച് ഒരു പരാതിയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രചരണ വിഭാഗം തലവനായി കഴിഞ്ഞ ദിവസം എഐസിസി മുരളീധരനെ ചുമതലപ്പെടുത്തിയിരുന്നു. നേരത്തെയും കെ മുരളീധരന് ഈ ചുമതലയുണ്ടായിരുന്നു.
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT