Latest News

'ജൂനിയര്‍ ഫ്രണ്ട്‌സ്'; പാലക്കാട് ജില്ലക്ക് പുതിയ ഭാരവാഹികള്‍

ജൂനിയര്‍ ഫ്രണ്ട്‌സ്; പാലക്കാട് ജില്ലക്ക് പുതിയ ഭാരവാഹികള്‍
X

പാലക്കാട്: ജൂനിയര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കോ ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് പൈലിപ്പുറതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഹൂഫ് ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ജില്ലാ പ്രസിഡന്റ് അഹ്മദ് ഷാമില്‍, സെക്രട്ടറി ഫാത്തിമ സന, ഖജാന്‍ജി മിന്‍ഹാ ഹാരിസ് എന്നിവരാണ് പുതിയ ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാര്‍: ഹസീന പാര്‍വീന്‍, മുഹമ്മദ് സവാദ്. ജോയിന്‍ സെക്രട്ടറിമാര്‍: മുഹമ്മദ് സാബിത്ത്, മുഹമ്മദ് ഹാദി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫാതിമ ഹിബ, സിയാ മുജീബ്, ഷഹാന, ഖലീല്‍ അമര്‍, മുഹമ്മദ് ഹനാന്‍, ഫിദ ഷെറിന്‍ എന്നിവരെയും പ്രഖ്യാപിച്ചു.


പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍ സന്നിഹിതനായിരുന്നു. ലിഫാഫത് ( NWF പാലക്കാട് ജില്ലാ പ്രസിഡന്റ്) ഷിബിലിയ ഹമീദ് (CFI പാലക്കാട് ജില്ലാ സെക്രട്ടറി ) ഫംന അഷ്‌റഫ് ( JF സംസ്ഥാന കമ്മിറ്റി അംഗം ) നിയുക്ത ജൂനിയര്‍ ഫ്രണ്ട്‌സ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഹ്മദ് ശാമില്‍ ഹംസ സംസാരിച്ചു.




Next Story

RELATED STORIES

Share it