ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ കാര്‍ണിവല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ഇനി കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കാറായ കിയാ കാര്‍ണിവലില്‍. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ കിയ കാര്‍ണിവലും എസ്കോര്‍ട്ടിനായി മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. വാഹനത്തിന് 33,31,000 രൂപ വിലവരും. സംസ്ഥാനം കടക്കെണിയിലാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോര്‍ട്ടിനായും വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നത്. കറുത്ത നിറത്തിലെ കിയ കാര്‍ണിവല്‍ 8 എടി ലിമോസിന് പ്ലസ് 7 സീറ്റര്‍ ആണ്.
പുതിയ വാഹനം വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉത്തരവിറക്കി. മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പോലിസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡിജിപി അനുമതി തേടി.
RELATED STORIES
ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTനെഹ്റുവും ടിപ്പുവും കര്‍ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?;...
14 Aug 2022 11:43 AM GMT