- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'4000 എയ്ഡഡ് അധ്യാപക നിയമനത്തില്‍ 80 ശതമാനം ക്രിസ്ത്യന്‍ സ്‌കൂളുകളില്‍'; രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു
പിസി അബ്ദുല്ല

റോയ് മാത്യുവിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്‌തോത്രം.. ഹല്ലേലുയ്യ.. ഗ്ലോറി... മെത്രാന്മാര്‍ക്ക് ചാകര...
എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുള്ള മുഴുവന്‍ അധ്യാപക തസ്തികകളിലേക്കും നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതിയായി. മൊത്തം ഒഴിവുകള്‍ 7000 +. ഇതില്‍ ഏതാണ്ട് 4000 ഒഴിവുകള്‍ സ്വകാര്യ മേഖലയിലാണ്. ഇവയിലെ 80 ശതമാനവും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളിലാണ്. കുറഞ്ഞത് 1000 മുതല്‍ 2000 കോടിയുടെ കച്ചവടമാണ് നടക്കാന്‍ പോവുന്നത്. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ, സിഎസ് ഐ മെത്രാന്മാര്‍ക്കിനി ചാകരക്കാലം...
ഇങ്ങനെ കിട്ടുന്ന കാശ് സ്വരൂക്കുട്ടി വച്ച് അച്ചന്‍ മെത്രാന്‍ സംഘങ്ങളുടെ അവിഹിത ഗര്‍ഭം കലക്കല്‍, പെണ്ണുപിടിത്തം, കൊലപാതകം, വസ്തു കച്ചവടം, ബലാല്‍സംഗക്കേസുകള്‍ ഒക്കെ നല്ല ഭേഷായി നടത്തും. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന സംഘടിത പിടിച്ചുപറിയാണിത്. അഭയാക്കേസിലെ പതിനൊന്നാം സാക്ഷി കുശിനിക്കാരി അച്ചാമ്മയ്ക്കു വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം മേടിക്കുന്ന വക്കീല്‍ ഹരീഷ് സാല്‍വേ സുപ്രിം കോടതിയില്‍ ഹാജരായത് ഇത്തരം പണത്തിന്റെ പിന്‍ബലത്തിലാണ്. 1500 രൂപ തികച്ച് മാസശമ്പളമില്ലാത്ത അച്ചാമ്മ നാര്‍ക്കോ അനാലിസ് പരിശോധനയുടെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്താണ് സുപ്രിം കോടതിയില്‍ പോയതെന്നോര്‍ക്കണം. അച്ചാമ്മയ്ക്കു വേണ്ടി ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തിയത് സഭയും കോണ്‍വെന്റുമായിരുന്നു. ഇങ്ങനെ അധാര്‍മിക ആവശ്യങ്ങള്‍ക്ക് സഭകള്‍ ചെലവാക്കുന്ന പണത്തിന്റെ പ്രധാന സ്രോതസ് അധ്യാപക നിയമനങ്ങളില്‍ നിന്ന് ലഭിക്കുന്ന പണമാണ്.
ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുകയും മാഫിയായ്ക്ക് പിടിച്ചുപറി നടത്താനും അവസരമൊരുക്കുന്ന ലോകത്തിലെ ഏക വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ വച്ചു നടത്തുന്നത്. ന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ അങ്ങ് മല മറിക്കയാണെന്നാണ് എല്ലാരും പറയുന്നത്. അവമ്മാരുടെ കൊയ്ത്തുകാലമാണിത്. എയ്ഡഡ് മേഖലയിലെ നിയമനം പിഎസ് സി വഴി നടത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?. ഇക്കാര്യത്തില്‍ ചുമ്മാ തള്ളല്ലാതെ ഒരു ചെറുവിരലനക്കാന്‍ ശിവന്‍കുട്ടി അണ്ണനും, മൂത്ത അണ്ണനും കഴിയില്ല. ഈ മേടിക്കുന്ന കിമ്പളം ആരുടെ കുപ്പായ പോക്കറ്റിലാണ് പോവുന്നത്? ഇന്‍കം ടാക്‌സ്/ഇഡി പുണ്യാളന്മാര്‍ ഇവമ്മാരെ ഓടിച്ചിട്ട് പിടിക്കാന്‍ കളത്തിലിറങ്ങുമോ?. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഈ തീവെട്ടിക്കൊള്ളയെക്കുറിച്ച് ഒരന്വേഷണവും നടത്താറില്ല. സ്‌തോത്രം പറയാന്‍ മാത്രം വിധിക്കപ്പെട്ട മണ്ടന്മാരായ വിശ്വാസികള്‍ ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിക്കില്ല . ഇതൊക്കെ എങ്ങനെ മിണ്ടാതെ സഹിക്കാന്‍ കഴിയുന്നു..?.
Journalist Roy Mathew criticizes aided teacher appointments
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















