Latest News

മാധ്യമ പ്രവര്‍ത്തകന്‍ കെ എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ കെ എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
X

കാസര്‍കോഡ്: കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോളിയടുക്കം അണിഞ്ഞയിലെ കെ എസ് ഗോപാലകൃഷ്ണന്‍ (68)അന്തരിച്ചു. സംസ്‌കാരം ഞായര്‍ രാവിലെ. ഏറെക്കാലം ദേശാഭിമാനി കാസര്‍കോട് ഏരിയാ ലേഖകനായിരുന്നു. ഉത്തരദേശം, ലേറ്റസ്റ്റ് തുടങ്ങി വിവിധ പത്രങ്ങളിലും പ്രവര്‍ത്തിച്ചു.

ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത് പത്രാധിപ സമിതി അംഗമായിരുന്നു. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാര്‍ത്താ പരമ്പരകള്‍ ചെയ്തു. കാസര്‍കോട്ടെ സ്പിരിറ്റ് മാഫയക്കെതിരെ വാര്‍ത്തകള്‍ ചെയ്തതിന്റെ പേരില്‍ നിരവധിതവണ അക്രമത്തിനിരയായി.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കെ എസ് ഗോപാല കൃഷ്ണന്‍ എസ്എഫ്ഐ കാസര്‍കോട് ഏരിയാ സെക്രട്ടറി , കാസര്‍കോട് ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ : എ ശ്യാമള. മക്കള്‍: ജി എസ് അനന്ത കൃഷ്ണന്‍ (സിനിമാ, നാടകപ്രവര്‍ത്തകന്‍), അഭിഷേക് കൃഷ്ണന്‍. സഹോദരങ്ങള്‍ : രാജമ്മ, സരസമ്മ(തിരുവനന്തപുരം)




Next Story

RELATED STORIES

Share it