Latest News

ജോധ്പൂര്‍ സംഘര്‍ഷം: കര്‍ഫ്യൂ മെയ് 6വരെ നീട്ടി; ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 141 പേര്‍

ജോധ്പൂര്‍ സംഘര്‍ഷം: കര്‍ഫ്യൂ മെയ് 6വരെ നീട്ടി; ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 141 പേര്‍
X

ജോധ്പൂര്‍: ജോധ്പൂരില്‍ തിങ്കളാഴ്ച അര്‍ധരാത്രി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മെയ് ആറ് വരെ നീട്ടി. ജില്ലാ പോലിസ് കമ്മീഷ്ണറാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

മെയ് മൂന്നിനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റെയ്കബാഗ് ബസ്റ്റാന്റ് റെയ്കബാഗ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷയുമായി ബന്ധപ്പെട്ട് പോകുന്ന അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കി.

പത്രങ്ങള്‍ വിതരണം ചെയ്യാന്‍ അനുമതിയുണ്ട്. ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ക്രമസമാധാനസാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കും.

ഇതുവരെ 141 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസമാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. പെരുന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായി നാട്ടിയ പതാകയും ഉച്ചഭാഷിണിയും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം രൂപപ്പെട്ടത്. അത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിവരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക.

Next Story

RELATED STORIES

Share it