Latest News

ജെഇഇ മെയിന്‍ 2026: പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ അനുവദിക്കില്ല

ജെഇഇ മെയിന്‍ 2026: പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ അനുവദിക്കില്ല
X

ന്യൂഡല്‍ഹി: എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ദേശീയ തലപരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ.) മെയിന്‍ 2026ല്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാനാവില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഔദ്യോഗികമായി വ്യക്തമാക്കി.

വിവര ബുള്ളറ്റിനില്‍ 'ഓണ്‍-സ്‌ക്രീന്‍ കാല്‍ക്കുലേറ്റര്‍' ലഭ്യമാകുമെന്ന് പറഞ്ഞ ഭാഗം അച്ചടി പിശക് മാത്രമാണെന്നും, അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കു വഴിവെച്ചുവെന്നും എന്‍ടിഎ അറിയിച്ചു. പിശക് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിരുത്തിയ ബുള്ളറ്റിന്‍ വെബ്‌സൈറ്റില്‍ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ജെഇഇ മെയിന്‍ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായതിനാല്‍ (CBT) ഓണ്‍-സ്‌ക്രീന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നെങ്കിലും, കാല്‍ക്കുലേറ്റര്‍ ഭൗതികമായതോ വിര്‍ച്വല്‍ ആയതോഏതുവിധത്തിലും ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി.

ജെഇഇ മെയിന്‍ 2026ന്റെ രജിസ്‌ട്രേഷന്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ട പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പണം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 27 വരെ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.ac.in വഴി സ്വീകരിക്കും. 2026ലെ ജെഇഇ മെയിന്‍ രണ്ടു സെഷനുകളിലായാണ് നടത്തുന്നത് സെഷന്‍ 1 ജനുവരി 21 മുതല്‍ 30 വരെയും, സെഷന്‍ 11 ഏപ്രില്‍ മാസത്തിലും. പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക 2026 ജനുവരി ആദ്യവാരത്തില്‍ പ്രഖ്യാപിക്കും

വിദ്യാര്‍ഥികള്‍ പുതുക്കിയ ബുള്ളറ്റിന്‍ മാത്രമാണ് ആശ്രയിക്കേണ്ടതെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it