Latest News

വിവാഹഭ്യാര്‍ത്ഥ നിരസിച്ചതിന് യുവതിയെ വെടിവച്ച് കൊന്ന് സൈനികന്‍

വിവാഹഭ്യാര്‍ത്ഥ നിരസിച്ചതിന് യുവതിയെ വെടിവച്ച് കൊന്ന് സൈനികന്‍
X

ജമ്മു: വിവാഹാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ സൈനികന്‍ വെടിവച്ചു കൊന്നു. ജമ്മുവിലെ സൈനിക് കോളനിയിലാണ് സംഭവം. പ്രതിയായ സൈനികന്‍ നായ്ക് ശേര്‍ സിങിനെ പോലിസ് അറസ്റ്റ് ചെയ്തു. സൈനിക് കോളനിയിലെ ഫിസിയോതെറാപ്പി സെന്ററിലെ ജീവനക്കാരിയായ മുംബൈ സ്വദേശിനി മെഹാജ്ബീന്‍ ആഖ്വില്‍ ശെയ്ഖാണ് കൊല്ലപ്പെട്ടത്. സഹോദരി ഫാത്വിമ അഖ്‌ലിന് ഗുരുതരമായി പരിക്കേറ്റു. ജമ്മു തവി റെയില്‍വേ സ്റ്റേഷനിലാണ് പ്രതിയെ വിന്യസിച്ചിരുന്നത്. ഹരിയാന സ്വദേശിയായ പ്രതി പിസ്റ്റളില്‍ നിന്നും എട്ടുതവണ വെടിവച്ചതായി പോലിസ് കണ്ടെത്തി.

Next Story

RELATED STORIES

Share it