Latest News

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; സായുധന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; സായുധന്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കപ്രെന്‍ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകന്‍ കമ്രാന്‍ ഭായ് എന്ന ഹനീസ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു.

ഇയാള്‍ കുല്‍ഗാം- ഷോപ്പിയാന്‍ മേഖലയില്‍ സജീവമായിരുന്നുവെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു. സായുധരുടെ ഒളിയിടത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് സായുധരെങ്കിലും പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ലോക്കല്‍ പോലിസും സൈന്യവും ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it