Latest News

ജമ്മു കശ്മീര്‍: ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി

ജമ്മു കശ്മീര്‍: ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി
X

ന്യൂഡല്‍ഹി: ഈദ് ആഘോഷിക്കാന്‍ ജമ്മു കശ്മീരിലെ വീട്ടിലേക്ക് പോയ സൈനികനെ കാണാതായി. കഴിഞ്ഞ ദിവസം വൈകീട്ട് മുതലാണ് ഷോപിയാന്‍ ജില്ലയില്‍ നിന്ന് സൈനികനെ കാണാതായത്. 162 ബറ്റാലിയനിലെ സൈനികനായ സക്കീര്‍ മന്‍സൂറിനെയാണ് കാണായായതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഏതെങ്കിലും വിഭാഗത്തില്‍ പെട്ട സായുധര്‍ തട്ടിക്കൊണ്ടുപോയതാവുമെന്നാണ് സൈന്യത്തിന്റെ നിഗമനം. സക്കീറിന്റെ തീകൊളുത്തി നശിപ്പിച്ച കാറ് ഉപേക്ഷിക്കപ്പെട്ട നിലയലില്‍ കണ്ടെത്തി. തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ടെററിസംഫ്രീകശ്മീര്‍ എന്ന ഹാഷ് ടാഗോടെ സൈന്യം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്.

തൊട്ടടുത്ത ഗുല്‍ഗാം ജില്ലയില്‍ രാംഭാമ പ്രദേശത്തുനിന്നാണ് കാറ് കണ്ടെത്തിയത്. സൈനികനുവേണ്ടിയുള്ള തിരച്ചില്‍ ഷോപിയാന്‍, കുല്‍ഗാം, അനന്ദ്‌നാഗ് ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഡ്രോണുകളും നായ്ക്കളെയും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

അവധിയ്ക്ക് നാട്ടിലെത്തുന്ന സൈനികരെ തട്ടിക്കൊണ്ടുപോവുക പതിവാണെന്ന് സൈന്യം പറയുന്നു.

Next Story

RELATED STORIES

Share it