Latest News

ജാമിയ മില്ലിയയില്‍ നിന്നും മൂന്നു മലയാളികളടക്കം 43 പേര്‍ക്ക് സിവില്‍ സര്‍വ്വീസ്

ജാമിയ മില്ലിയയില്‍ നിന്നും മൂന്നു മലയാളികളടക്കം  43 പേര്‍ക്ക് സിവില്‍ സര്‍വ്വീസ്
X

ന്യൂഡല്‍ഹി: ജാമിയ മില്ലിയ നല്‍കുന്ന സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം വഴി മൂന്നു മലയാളികളടക്കം 43 പേര്‍ക്ക് യുപിഎസ്‌സി ലഭിച്ചതായി ജാമിയ മില്ലിയ വക്താവ് അഹമ്മദ് അസീം തേജസ് ന്യൂസിനോട് പറഞ്ഞു.കണ്ണൂര്‍ പരിയാരം സ്വദേശിയും മുന്‍ പ്രവാസിയുമായ അബ്ദുല്‍ ജലീല്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായ മുഹമ്മദാണ് യുപിഎസ്‌സി ലഭിച്ച മലയാളികളില്‍ ഒരാള്‍. രണ്ടാമത്തെ പരിശ്രമത്തിലാണ് മുഹമ്മദ് ഈ നേട്ടം കൈവരിച്ചത്.434 റാങ്കാണ്.

കൊലപാതക രാഷ്ട്രീയവും ഗള്‍ഫ് കുടിയേറ്റവും ആയിരുന്നു മുഹമ്മദിന് ലഭിച്ച വിഷയം. കോഴിക്കോട് എന്‍ഐടിയില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയാണ് ഡല്‍ഹിയിലെത്തി പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. ഐഎഎസ് അല്ലങ്കില്‍ ഐഎഫ്എസ് എടുക്കാനാണ് താല്‍പര്യം. ജലീഷ, നുസൈബ, മുര്‍ഷിദ് എന്നിവര്‍ സഹോദരങ്ങളാണ്.

390ാംമത് റാങ്ക് ലഭിച്ച സജ്ജാദ് മലപ്പുറ കരുവാരക്കുണ്ട് സ്വദേശിയാണ്. പുല്‍വെട്ട സ്വദേശിയായ റിട്ടയേര്‍ഡ് അറബി അധ്യാപകന്‍ അബ്ദുല്‍ റഹിമാന്‍ സുല്ലമി-ഖദീജ ദമ്പതികളുടെ മകനാണ്. ഫാറൂഖ് കോളജില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദം നേടിയ ശേഷമാണ് ഡല്‍ഹിയില്‍ പരിശീലനത്തിനെത്തുന്നത്. ഐഎഎസ് എടുത്ത് സേവനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. സിഎക്ക് പഠിക്കുന്ന നസീം ബിരുദ വിദ്യാര്‍ത്ഥിയായ അജ്മല്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഷിഫ എന്നിവര്‍ സഹോദരങ്ങളാണ്. ജാമിയ മില്ലിയയില്‍ നിന്നും പരിശീലനം ലഭിച്ച രഞ്ജിത മേരി വര്‍ഗീസ് കാസര്‍കോട് ബദിയടുക്ക സ്വദേശിനിയാണ്.

ബദിയഡുക്ക ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ വീരാളശ്ശേരി വര്‍ഗീസിന്റെയും തുണിയമ്പ്രയില്‍ തെരേസയുടെയും മകള്‍ രഞ്ജിന മേരി വര്‍ഗീസ് ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 49ാം റാങ്കാണ് നേടിയത്.

ഐഎഫ്എസ് ആണ് ആദ്യ ചോയ്‌സായി നല്കിയിരുന്നത്. തമിഴ്‌നാട്ടിലെ പെരുന്തുറ കൊങ്കു എന്‍ജിനീയറിങ് കോളേജില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത രഞ്ജിന ചെന്നൈയില്‍ ഇറ്റാലിയന്‍ എണ്ണക്കമ്പനിയില്‍ ജോലിചെയ്യുമ്പോളാണ് കൂട്ടുകാരികള്‍ക്കൊപ്പം ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. സോഷ്യോളജിയായിരുന്നു ഓപ്ഷണല്‍. അന്ന് 16 മാര്‍ക്കിന്റെ കുറവില്‍ മെയിന്‍ കിട്ടിയില്ല. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച്, ഐ.എഫ്.എസ്. ലക്ഷ്യംവെച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേന്ദ്രീകരിക്കുകയായിരുന്നു. മൂന്നാംതവണ ലക്ഷ്യംകണ്ടു. ആന്റണി(എറണാകുളം റോയല്‍ സുന്ദരം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍), എലിസബത്ത് വര്‍ഗീസ്(വെറ്ററിനറി ഡോക്ടര്‍ ചെന്നൈ) എന്നിവര്‍ സഹോദരങ്ങളാണ്. തളിപ്പറമ്പ് ചെമ്പന്തൊട്ടി സ്വദേശിയായ വര്‍ഗീസ് കഴിഞ്ഞവര്‍ഷമാണ് ബദിയഡുക്കയില്‍ താമസമാക്കിയത്.

Next Story

RELATED STORIES

Share it