Latest News

ജലജീവൻ മിഷൻ; സംസ്ഥാനത്ത് 10.82 ലക്ഷം കണക്ഷനുകൾ പൂർത്തിയായി

ജലജീവൻ മിഷൻ; സംസ്ഥാനത്ത് 10.82 ലക്ഷം കണക്ഷനുകൾ പൂർത്തിയായി
X

തിരുവനന്തപുരം; ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 10,82,553 കണക്ഷനുകള്‍. സംസ്ഥാനത്ത് 70,68,562 ഗ്രാമീണ വീടുകളാണ് ഉളളത്. ഇതില്‍ 27,48,832 വീടുകള്‍ക്ക് ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇനി 43,19,730 വീടുകള്‍ക്കാണ് കുടിവെളള കണക്ഷനുകള്‍ ലഭ്യമാക്കാനുളളത്. ഈ ദൗത്യം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് വാട്ടര്‍ അതോറിറ്റി നടത്തുന്നത്.

ഗ്രാമീണ മേഖലയില്‍ 2024ഓടെ എല്ലാ വീടുകളിലും ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ (ഫങ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ്പ് കണക്ഷന്‍ FHTC) ലഭ്യമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റിയാണ് നടപ്പാക്കുന്നത്.

2020- 2021 സാമ്പത്തിക വര്‍ഷത്തില്‍ 4.04 ലക്ഷം ഗാര്‍ഹിക കണക്ഷനുകളും, 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 6.30 ഗാര്‍ഹിക കണക്ഷനുകളുമാണ് ജലജീവന്‍ മിഷന്‍ വഴി നല്‍കിയത്. ആകെ 10,82,553 കണക്ഷനുകളാണ് ഈ പദ്ധതി അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ നല്‍കിയത്. 2019 ആഗസ്റ്റ് 15നു മുന്‍പ് വരെ കേരളത്തില്‍ 16,64,091 ഗാര്‍ഹിക കുടിവെളള കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 27,48,832 കണക്ഷനുകളായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം കണക്ഷനുകളാണ് നല്‍കിയത്.

ആലപ്പുഴ ജില്ലയിലെ അരുക്കുറ്റി, ചെന്നം, പളളിപ്പുറം, തണ്ണീര്‍മുക്കം, തുറവൂര്‍, എറണാകുളം ജില്ലയിലെ എടവനക്കാട്, കടമക്കുടി, കുമ്പളങ്ങി, തൃശൂര്‍ ജില്ലയിലെ എറിയാട്, കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്, മുഴുപ്പലങ്ങാടി, പിണറായി, കല്യാശ്ശേരി എന്നീ പഞ്ചായത്തുകള്‍ നൂറ് ശതമാനം ജലജീവന്‍ മിഷന്റെ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it