Latest News

ചൈനയ്ക്ക് നാണക്കേടായി; കോപ്പിയടിച്ച കാര്‍ വില്‍പന നിര്‍ത്താന്‍ വിധി

ചൈനയ്ക്ക് നാണക്കേടായി; കോപ്പിയടിച്ച കാര്‍ വില്‍പന നിര്‍ത്താന്‍ വിധി
X
ബീജിങ്: ആഡംബര കാര്‍ നിര്‍മാതാക്കളായ റേഞ്ച് റോവറിന്റെ ഇവോക്കിന്റെ രൂപത്തില്‍ കാര്‍ നിര്‍മിച്ച ചൈനീസ് കമ്പനിക്കെതിരേ കോടതി. സ്യൂഡ് ജിയാങ്ക്‌ലിങ്ങ് മോട്ടോര്‍ കോര്‍പറേഷനെതിരായാണ് ബീജീങ് ചൗയാങ് കോടതി വിധി. 2016ലാണ് റേഞ്ച് റോവറിന്റെ ഇവോക്ക് മാതൃകയില്‍ സ്യൂഡ് ജിയാങ്ക്‌ലിങ്ങ് തങ്ങളുടെ ലാന്റ് വിന്റ് വിപണിയിലിറക്കുന്നത്. എസ്‌യുവിയുടെ രൂപം അതേപടി കോപ്പിയടിച്ച് ലാന്‍ഡ്‌വിന്‍ഡ് എക്‌സ് 7 എന്ന് പേരും നല്‍കി. രൂപം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കേസ് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിദേശ കമ്പനിയായ ലാന്‍ഡ് റോവറിന് അനുകൂലമായ വിധി കോടതിയില്‍നിന്നുണ്ടായത്. കാര്‍ നിര്‍മാണവും വില്‍പനയും നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. പ്രധാനമായും അഞ്ച് ഫീച്ചേഴ്‌സ് ഇവോക്കില്‍ നിന്ന് ചൈനീസ് ബ്രാന്‍ഡ് കോപ്പിയടിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയത്. അതേസമയം ഒരു വിദേശ കമ്പനിക്ക് അനുകൂലമായ വിധി ഇതാദ്യമായാണ് ചൈനീസ് കോടതിയില്‍ നിന്നുണ്ടാകുന്നത്.





Next Story

RELATED STORIES

Share it