Latest News

ഗോവയ്ക്കു പിന്നാലെ കശ്മീരും ടൂറിസത്തിനായി അതിര്‍ത്തികള്‍ തുറക്കുന്നു

ഗോവയ്ക്കു പിന്നാലെ കശ്മീരും ടൂറിസത്തിനായി അതിര്‍ത്തികള്‍ തുറക്കുന്നു
X

ശ്രീനഗര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ടൂറിസത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യാന്‍ കശ്മീര്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. മൂന്നു മാസമായി കശ്മീരില്‍ ടൂറിസം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനു മുമ്പ് ഗോവയാണ് കൊവിഡിനു ശേഷം ടൂറിസം പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനം.

അതേസമയം കശ്മീരില്‍ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് രോഹിത് കന്‍സല്‍ പറഞ്ഞു. ഇതുസംബന്ധിച്ച വിപുലമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

ജമ്മുകശ്മീരില്‍ ആകെ 8,429 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 3,042 എണ്ണം ആക്റ്റീവ് കേസുകളാണ്. രോഗം ബാധിച്ച് ഇതുവരെ 132 പേര്‍ മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it