Latest News

മാങ്കുളത്ത് പുലിയെ തല്ലിക്കൊന്ന ഗോപാലനെതിരേ കേസെടുക്കേണ്ടെന്ന് നിര്‍ദേശം

മാങ്കുളത്ത് പുലിയെ തല്ലിക്കൊന്ന ഗോപാലനെതിരേ കേസെടുക്കേണ്ടെന്ന് നിര്‍ദേശം
X

ഇടുക്കി: ഇടുക്കി മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ തല്ലിക്കൊന്ന അമ്പതാംമൈല്‍ സ്വദേശി ഗോപാലനെതിരേ കേസെടുക്കേണ്ടെന്ന് വനംവകുപ്പിന് നിര്‍ദേശം. വനുവകുപ്പ് മന്ത്രി എ കെ ശശശീന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ഗോപാലനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിനുശേഷമാണ് ഗോപാലന്‍ ആത്മരക്ഷാര്‍ത്ഥം പുലിയെ ആക്രമിക്കുകയായിരുന്നുവെന്ന് വനംവകുപ്പിന് ബോധ്യപ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പുലി നാട്ടുകാരെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുലി ആറ് ആടുകളെ കൊന്നിരുന്നു. രാത്രി കാലങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പുലിയെ പിടിക്കാനായി വനം വകുപ്പ് ഇവിടെ പ്രത്യേക കൂടും വെച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഇറങ്ങുന്നതിന്റെ ആശങ്ക നിലനിന്നിരുന്നു.

Next Story

RELATED STORIES

Share it