Latest News

ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രക്ഷോഭം; സാധ്യമല്ലെന്ന് നെതന്യാഹു

ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രക്ഷോഭം; സാധ്യമല്ലെന്ന് നെതന്യാഹു
X

തെല്‍അവീവ്: ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും തടവുകാരെ ജീവനോടെ തിരികെ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍ പ്രക്ഷോഭം. ഇസ്രായേലിലെ വിവിധനഗരങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. നിരവധി സ്ഥലങ്ങളില്‍ പോലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. ഗസയില്‍ നിലവില്‍ 50 ജൂതന്‍മാര്‍ തടവിലുണ്ടെന്നാണ് കണക്ക്. ഇവരെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഹമാസിനെ തോല്‍പ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

Next Story

RELATED STORIES

Share it