Latest News

13 ബോട്ടുകളെ ഇസ്രായേല്‍ തടഞ്ഞു; 30 ബോട്ടുകള്‍ ഗസയിലേക്ക് മുന്നേറുന്നു: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല

13 ബോട്ടുകളെ ഇസ്രായേല്‍ തടഞ്ഞു; 30 ബോട്ടുകള്‍ ഗസയിലേക്ക് മുന്നേറുന്നു: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല
X

കെയ്‌റോ: ഗസയിലെ ഉപരോധം തകര്‍ക്കാന്‍ എത്തിയ ബോട്ടുകളില്‍ 13 എണ്ണത്തിനെ ഇസ്രായേലി സൈന്യം തടഞ്ഞെന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല. 37 രാജ്യങ്ങളില്‍ നിന്നുള്ള 200 പേരെ അറസ്റ്റ് ചെയ്‌തെന്നും ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല വക്താവ് സെയ്ഫ് അബുകെഷെക് അറിയിച്ചു. സ്‌പെയ്ന്‍, ഇറ്റലി, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.


30 ബോട്ടുകള്‍ ഗസയിലേക്ക് മുന്നേറുകയാണ്. അവയെ പിടിക്കാന്‍ ഇസ്രായേലി സൈന്യം യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില ബോട്ടുകള്‍ക്കെതിരെ കടലില്‍ വച്ച് ഇസ്രായേലി സൈന്യം ജലപീരങ്കികളും ഉപയോഗിച്ചു.

ഫ്രാന്‍സില്‍ നിന്നുള്ള റിമ ഹസന്റെ ബോട്ടാണ് നിലവില്‍ ഗസയോട് ഏറ്റവും അടുത്തുള്ളത്.

അദാഗിയോ(ബെയ്ത്ത് ഹനൂന്‍), അഹേദ് തമീമി, ഓള്‍ ഇന്‍(ഖാന്‍ യൂനിസ്), അല്ലാഖത്തല്ലാ(റഫ), ആംസ്റ്റര്‍ഡാം(അന്‍ തന്തുറ),ആസ്ട്രലെ, ക്യാപ്റ്റന്‍ നിക്കോസ്(അക്ക), കാറ്റലിന(അല്‍ ഖലീല്‍), എസ്‌ട്രെല്ല വൈ മാനുവല്‍(അല്‍ ലിദ്ദ്), ഫെയര്‍ ലേഡി(അല്‍ ഖുദ്‌സ്), ഫ്‌ളോറിഡ( അനസ് അല്‍ ശരീഫ്), ഫ്രീ വില്ലി(താല-ഗസ സിറ്റി), ഇനാന(ജെനിന്‍), ജീനട്ട്3(നബ്‌ലുസ്), കര്‍മ(യഫ), മാംഗോ(ഹിന്ദ് തെല്‍ അല്‍ ഹവ) മരിയ ക്രിസ്റ്റീന(തൂല്‍ക്കാം), മാരിനെറ്റെ(സഫദ്), മെതീഖ്(ഖ്വാല്‍ഖിയ), മിയാമിയ(ബെയ്ത്ത് സഹൂര്‍), മിക്കെനോ(അല്‍ ബിരെ), മുഹമ്മദ് ബര്‍, ഒഹ്‌വാല്യ(അല്‍ സവാഫിര്‍), ഓക്‌സിജോനോ(ഒസ്ദൂദ്), പവോല1(തബാരിയ്യ), പാവ് ലോസ് ഫിസ്സാസ്(തന്തുര), സെല്‍വാജിയ(ബെയ്‌സാന്‍), സിയൂല്ലെ(കൈസാരിയ), ഷിറീന്‍, സമ്മര്‍ടൈം, വാങ്ങലിസ് പിസ്യാസ്, വാഹൂ(ശാം, ജബലിയ) എന്നീ ബോട്ടുകളാണ് ഗസയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it