Latest News

ദുബയ് എയര്‍ഷോയില്‍ ഇസ്രായേലി കമ്പനികള്‍ക്ക് പ്രവേശനമില്ല; നിലപാട് വ്യക്തമാക്കി സംഘാടകര്‍

ദുബയ് എയര്‍ഷോയില്‍ ഇസ്രായേലി കമ്പനികള്‍ക്ക് പ്രവേശനമില്ല; നിലപാട് വ്യക്തമാക്കി സംഘാടകര്‍
X

ദുബയ്: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദുബയ് എയര്‍ഷോയില്‍ ഇസ്രയേലി കമ്പനികള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് സംഘാടകര്‍ ഔദ്യോഗികമായി അറിയിച്ചു. ദുബയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്‍ഫോര്‍മയുടെ മാനേജിങ് ഡയറക്ടര്‍ തിമോത്തി ഹോവ്സ് ആണ് ഈ വിവരം വ്യക്തമാക്കിയത്.

ദുബയ് എയര്‍ഷോയില്‍ ഇസ്രായേലി കമ്പനികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകരായ ഇന്‍ഫോര്‍മ നിലപാട് എടുത്തതോടെ ഈ വിഷയത്തിലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇസ്രായേല്‍ ഈ വര്‍ഷത്തെ എയര്‍ഷോയില്‍ പങ്കെടുക്കില്ലെന്ന് അവിടുത്തെ മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ എഡിഷനായി കണക്കാക്കുന്ന ഇത്തവണത്തെ ദുബയ് എയര്‍ഷോയില്‍ ലോകമെമ്പാടുമുള്ള വ്യോമയാന-പ്രതിരോധ മേഖലയിലെ പ്രമുഖര്‍ അണിനിരക്കും. 98 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, ഇരുപതോളം രാജ്യങ്ങളുടെ പവിലിയനുകളും എയര്‍ഷോയുടെ ഭാഗമാകും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലി കമ്പനികളുടെ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സംഘാടകരുടെ പ്രഖ്യാപനം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it