Latest News

ഗസയില്‍ കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തി ഇസ്രായേല്‍

ഗസയില്‍ കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തി ഇസ്രായേല്‍
X

ഗസ: ഗസ സിറ്റിയില്‍ കനത്ത വ്യോമാക്രമണവും പീരങ്കി ഷെല്ലാക്രമണവും നടത്തി ഇസ്രായേല്‍. ഇന്നലെ മാത്രം 72 ആളുകളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗസയില്‍ സുരക്ഷിതമായ ഒരു സ്ഥലമില്ലെന്നും തെക്കന്‍ മേഖലയിലെ ഇസ്രായേല്‍ നിയുക്ത മേഖലകള്‍ 'മരണ സ്ഥലങ്ങള്‍' ആണെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. 'തെക്കന്‍ മേഖലയില്‍ ഒരു സുരക്ഷിത മേഖല എന്ന ആശയം പ്രഹസനമാണ്,' ഗസ മുനമ്പില്‍ നിന്നുള്ള യുണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു.

ഇസ്രായേല്‍ ഗസ സിറ്റി ആക്രമണം ശക്തമാക്കിയതോടെ 'വന്‍തോതിലുള്ള കുടിയിറക്കത്തെ' ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.

അതേസമയം, യുദ്ധം രണ്ടുവര്‍ഷത്തിലേക്ക് അടുക്കുകയും മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെയും ഗസയ്ക്കുള്ള സഹായങ്ങളെയും വഹിച്ചുകൊണ്ടുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ കപ്പല്‍ ഇസ്രായേല്‍ തടഞ്ഞതിനെതിരേ ലോകമെമ്പാടുമുള്ള ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Next Story

RELATED STORIES

Share it