Latest News

ഗസയില്‍ 20 തവണ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

ഗസയില്‍ 20 തവണ വ്യോമാക്രമണം നടത്തി ഇസ്രായേല്‍
X

ഗസ സിറ്റി: യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള ഗസയില്‍ വ്യോമാക്രമണം കനപ്പിച്ച് ഇസ്രായേല്‍. ഇന്നുമാത്രം 20 തവണയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പതിനൊന്ന് ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റഫ അതിര്‍ത്തിയില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് ഗസയില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ റഫ ഇസ്രായേലി സൈനികരുടെ നിയന്ത്രണത്തിലാണ്. വെടിനിര്‍ത്തലുള്ളതിനാല്‍ തങ്ങള്‍ ഇസ്രായേലി സൈനികരെ ആക്രമിച്ചിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. അതേസമയം, ഗസയില്‍ ഇനിയും യുദ്ധം നടത്തരുതെന്ന് യുഎസ് സര്‍ക്കാര്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it