Latest News

വെടിനിര്‍ത്തലിനിടയിലും ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രായേല്‍

വെടിനിര്‍ത്തലിനിടയിലും ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രായേല്‍
X

ഗസ: വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷവും ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. വെടിനിര്‍ത്തലിനിടയിലും നിരവധി ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ കുറഞ്ഞത് 97 പലസ്തീനികളെ കൊല്ലുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറയുന്നു.80 തവണ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും ഗസ ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറഞ്ഞു.

അതേസമയം, ഗസയിലെ വെടിനിര്‍ത്തല്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സ്ഥിതിഗതികള്‍ സമാധാനപരമാണെന്ന് ഉറപ്പാക്കാന്‍ യുഎസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം.

2023 ഒക്ടോബര്‍ മുതല്‍ ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 68,159 പേര്‍ കൊല്ലപ്പെടുകയും 170,203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it